Greatness of Mundu(Veshti without borders)
Translated BY
P.R.Ramachander
(I always felt that I had translated two poems on greatness of Sari and has not written any thing about Mundu/Veshti/Dhothi. I found this pretty poem posted in face book)
It Can be tied immediately , it can be untied immediately
We can wear it, we can invert it and then wear it
We can wipe, we can spread, we can cover ourselves, we can lie on it
We can tie it on our head also, we can climb on a tree
On the lap we can keep small things
WE can insert small things on hip fold
We can give it as gift , we can reduce our sins
We can act as if we have humility, we can keep it to reserve places
Minister can wear it, priest can wear it
We can wear it as dhothi, we can wear it as soman
WE can carry things on it , we can tie luggage with it
We can give it to wife and get her love(In kerala Ladies also wear it)
We can wear it in field, we can erect a tent with it
We can make various type of flags with it
If we dip it in ochre colour , we can go to benares
If we make it black , we can go to sabarimala
Those with broken legs and hands can wear the torn one
If we crop of our hair, we can prevent hair falling on us
If we get in to sorrow , we can make it a black flag
Those who are curios can make it loin cloth
We can wear it below our dress and also wear it on our hips
For sharing fire we can make wicks out of it
We can use it like a hand fan, we can clean our wounds
Once it is old we can wipe our floors also
If we leave our body, we can cover our body with it also
For the people who cook , they can filter coconut milk with it
If we tie a swing we can make baby sleep with us
If it becomes shattered, , we can use it for making fire torch
If the carat is less , we can make it an alternative
If it further reduces, we can make many things out of it
For Christian women, they can tie it with folds
If we take out its thread , we can also make a sacred thread
WE need not cut it , we need not stitch it, we need not sew it
If we cut it in to pieces , we can make it in to kerchiefs
There is no need to have belt to tie it
If we give it relative we do a blessed deed
Different , different type of Mundu hail, hail
Hail hail till stars and moon exist
മുണ്ട് മാഹാത്മ്യം
ഉടനടിയുടുക്കാം ഉടനടിയഴിക്കാം
ഉടുക്കാം മറിച്ചുമുടുക്കാം
തുടക്കാം വിരിക്കാം പുതക്കാം കിടക്കാം
തലയിലും കെട്ടാം തരുവതിൽ കേറാം.
മടിയിലോ ചെറിയ ചില സാധനം വയ്ക്കാം
എളിയിലോ ചെറിയ ചില സാധനം തിരു കാം.
ദാനം കൊടുക്കാം പാപം കുറയ്ക്കാം
വിനയം നടിയ്ക്കാം സ്ഥാനം പിടിക്കാം.
മന്ത്രിക്കുടുക്കാം തന്ത്രിക്കുടുക്കാം
തറ്റുമുടുക്കാം താറു മുടുക്കാം.
ഭാരം വഹിക്കാം ഭാണ്ഡമതു കെട്ടാം
ഭാര്യക്കു നൽകി സ്നേഹവും നേടാം
പാടത്തുടുക്കാം പന്തലുകെട്ടാം
പല തരക്കാർക്കുള്ള കൊടിയുമുണ്ടാക്കാം.
കാവിയാക്കീടുകിൽ കാശിക്കുപോകാം
കരിനിറമാക്കുകിൽ കരിമലയിലേറാം.
കൈകാൽ മുറിഞ്ഞാൽ കീറിയതു കെട്ടാം
കേശം വെട്ടുകിൽ ക്ലേശം കുറക്കാം.
കദനമതു വന്നാൽ കരിംകൊടിയാക്കാം
കൗതുകമായൊരു കൗപീനമാക്കാം
അടിയിലുമുടുക്കാം അരയിലും കെട്ടാം
അഗ്നി പകരുവാൻ തിരിയും തെറുക്കാം.
കാറ്റിനതുവീശാം കായം തുടയ്ക്കാം
കാലം കഴിഞ്ഞാൽ നിലവും തുടയ്ക്കാം.
ദേഹി വെടിഞ്ഞാൽ ദേഹവും മൂടാം
ദേഹണ്ഡക്കാർക്കഹോ പാലുമരിക്കാം.
തൊട്ടിലുകെട്ടിയാൽ കുട്ട്യേക്കിടത്താം
തവിടുപൊടിയായാൽ തീവെട്ടിയാക്കാം
"മാറ്റു" കുറയുകിൽ "മാറ്റ" തുമാക്കാം
വീണ്ടും കുറഞ്ഞാൽ മറ്റു പലതുമാക്കാം.
നസ്രാണി സ്ത്രീക്ക് ഞൊറിഞ്ഞു മൃടുക്കാം
നൂലങ്ങെടുത്താൽ പൂണൂലുമാക്കാം.
വെട്ടേണ്ട തയ്ക്കേണ്ട ബട്ടണും തയ്ക്കേണ്ട
വെട്ടിയെടുത്താൽ കൈലേസുമാക്കാം.
ബന്ധിച്ചു നിർത്താൻ "ബെൽട്ട"തുംവേണ്ട
ബന്ധു ജനങ്ങൾക്കു നൽകിയാൽ പുണ്യം
പല പല വിധമുള്ള മുണ്ടേ ജയ ജയ
ആചന്ദ്രതാരം ജയ ജയ ജയ ജയ.
...കടപ്പാട്...
No comments:
Post a Comment